അഗളി: അട്ടപ്പാടി മുക്കാലിയില്‍ കാട്ടാനയിറങ്ങി വാഴകൃഷി നശി പ്പിച്ചു.മുക്കാലി ചെക്പോസ്റ്റിന് സമീപം മുണ്ടന്‍പാറ സ്വദേശിബിനു നട ത്തുന്ന വാഴകൃഷിയാണ് ഒറ്റയാന് നശിപ്പിച്ചത്.തോട്ടത്തിലെ വിളവെടുപ്പിന് പാകമായ 250 ഓളം വാഴകള്‍ ഒറ്റയാന് നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.മുന്‍പും രണ്ട് തവണകളിലായി 450 ഓളം വാഴകള്‍ കാട്ടാന നശിപ്പിച്ചിട്ടുള്ളതായി ബിനു പറഞ്ഞു. ശനി യാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൃഷിയിടത്തിലെത്തിയ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൃഷിയിടം വിട്ടത്.കനത്ത സാമ്പത്തിക നഷ്ടമാണ് കര്ഷകന് നേരിട്ടിരിക്കുന്നത്.വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.നഷ്ടപരിഹാരം നല്‍കാമെന്ന് വനംവകുപ്പ് അറി യിച്ചിട്ടുളളതായി ബിനു പറഞ്ഞു.
