മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിനെ വരവേല്‍ക്കാന്‍ മലപ്പു റം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ ‘ഞമ്മള് റെഡി’ എന്ന പേ രിലുള്ള പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം ചെയ്തു. മലപ്പുറത്ത് അതിഥേ യം വഹിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സാധി ക്കാത്തില് ദുഃഖമുണ്ടെന്ന് അനസ് എടത്തൊടിക പറഞ്ഞു. അന്തര്‍ ദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധക രുടെ ലോകകപ്പ് സന്തോഷ് ട്രോഫി ആണെന്നും അദ്ദേഹം കൂട്ടിചേ ര്‍ത്തു. വിഡിയോയില്‍ പ്രധാന വേഷമണിഞ്ഞ മുന്‍കാല ഫുട്ബോ ളര്‍ സൂപ്പര്‍ അഷറഫ് ബാവയെ പൊന്നാട അണയിച്ചു ചടങ്ങില്‍ ആദരിച്ചു.
മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമം വിളിച്ചോതുന്നതാണ് 1.31 മി നിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കായിക മന്ത്രി വി.അബ്ദുറഹിമാന്, മുന്‍ ഫുട്ബോള്‍ താരങ്ങളായ ഐ.എം വിജയന്, യു. ഷറഫലി, ഹ ബീബ് റഹ്മാന്, സൂപ്പര്‍ അഷ്റഫ് ബാവ എന്നിവര്‍ക്കൊപ്പം കെ.ജാ ഷിദ്, പി. കെ ബാസിം തുടങ്ങി പുതുതലമുറയില്‍ പെട്ടവരും വേഷ മിട്ടിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിന് ദേവാ ണ് വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബുവിന്റേതാണ് ആശയം. അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ പി. കെ സബീഷിന്റെതാണ് സ്ക്രിപ്റ്റ്. വീഡി യോയില്‍ വേഷമിട്ട കെ.ജാഷിദ്, പി. കെ ബാസിം തുടങ്ങിയ കുട്ടി കള്‍ക്കുള്ള ഉപഹാരം സന്തോഷ് ട്രോഫി ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ എന്നിവര്‍ സമ്മാനിച്ചു.
പരിപാടിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എച്ച്.പി അബ്ദുല്‍ മഹ്റൂഫ്, കായി കവകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.പി അനില്‍, സന്തോഷ് ട്രോഫി ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, മലപ്പുറം പ്രസ് ക്ലബ് പ്രസി ഡന്റ് ഷംസുദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ഡോ. സുധീര്‍കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ ഋഷികേശ് കുമാര്‍, സി. സു രേഷ്, കായിക പ്രേമികള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
