പാലക്കാട്: കെ.എസ്.ആര്.ടി.സി പാലക്കാട് ബജറ്റ് ടൂറിസം സെല്ലി ന്റെ അഞ്ചാമത്തെ ഉല്ലാസ യാത്ര ഏപ്രില്‍ 17ന് നടക്കും. ചരിത്രമു റങ്ങുന്ന തൃപ്പുണിത്തറ ഹില്‍ പാലസ് സന്ദര്‍ശിച്ച് കൊച്ചി കായല്‍ പരപ്പിലൂടെ രണ്ട് മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയും നടത്തും. ആ ദ്യ 100 പേര്‍ക്ക് മാത്രമാണ് യാത്ര ടിക്കറ്റുകള്‍ ലഭ്യമാവുക. ഒരാള്‍ക്ക് 900 രൂപയാണ് ചാര്‍ജ്ജ്.ഭക്ഷണം,എന്‍ട്രി ഫീസ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടില്ല.പാലക്കാട് കെ.എസ് ആര്.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രാ വിലെ ആറിന് യാത്ര ആരംഭിക്കും.രാത്രി ഒമ്പത് മണിയോടെ പാല ക്കാട് തിരികെ എത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബുക്കിംഗിനായി നേരിട്ട് പാലക്കാട് കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ ഡിലെ ബി.ടി.സിയുമായോ 9947086128 നമ്പറിലോ ബന്ധപ്പെടണം.