പാലക്കാട്: ഇന്ധന വില വര്‍ദ്ധനവിനെതിരെ സിഐടിയു ജില്ലാ ക മ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പി ക്കും.ഏപ്രില്‍ 26ന് ജില്ലാ കേന്ദ്രത്തിലാണ് പ്രക്ഷോഭം.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പെ ട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എട്ടു രൂപയില്‍ കൂടുത ലാണ് വര്‍ദ്ധനവുണ്ടായത്.രണ്ടാഴ്ചക്കുള്ളില്‍ 12 തവണ വില വര്‍ദ്ധി പ്പിച്ചു. ദിനം തോറും വര്‍ദ്ധനവ് തുടരുകയാണ്.മോട്ടോര്‍ മേഖലയി ലെ തൊഴിലാളികളെയും ഇരുചക്ര വാഹനയാത്രക്കാരെയും ഗുരുത രമായി ബാധിക്കുന്നതാണ് വില വര്‍ധനവ്.നിത്യോപയോഗ സാധന ങ്ങളുടെ വിലയേയും ഇന്ധന വില വര്‍ധനവ് കാര്യമായി ബാധിച്ചു കഴിഞ്ഞു.പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ ഭക്ഷണത്തെ ആ ശ്രയിക്കുന്നവരുടെ പോക്കറ്റ് കാലിയാക്കുന്നതാണ്.വിലവര്‍ദ്ധനവ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും വിധത്തിലുള്ള പ്രക്ഷോഭങ്ങള്‍ രാജ്യമാകെ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് സിഐടിയു ചൂണ്ടിക്കാട്ടി. ഇതിനു മുന്നോടിയായാണ് 26ന് പാലക്കാട് കോട്ടമൈതാനിയിലും പരിസരങ്ങളിലുമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധി ക്കുന്നത്. പ്രക്ഷോഭം വിജയിപ്പിക്കുന്നതിന് ജില്ലയിലെ എല്ലാ തൊഴി ലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി യോ ഗം ആഹ്വാനം ചെയ്തു.
ഇന്ധനവിലവര്‍ദ്ധനവ് തടയാതെ ജനജീവിതം അങ്ങേയറ്റം ദുസ്സഹ മാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റി ഐകകണ്‌ഠേന പ്രമേയം പാസാക്കി. ജില്ലാ ട്രഷറര്‍ ടി.കെ. അച്യുതനാണ് പ്രമേയം അവതരിപ്പിച്ചത്.ജില്ലാ പ്രസിഡണ്ട് പി.കെ.ശശി അധ്യക്ഷത വഹിച്ചു.സിഐടിയു അഖിലേന്ത്യാ വൈ സ് പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി എം.ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ടി.കെ. അച്യുതന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന കമ്മി റ്റി അംഗങ്ങളായ എ.പ്രഭാകരന്‍ എംഎല്‍എ, എസ്.ബി.രാജു, എം. പത്മിനി ടീച്ചര്‍, എന്‍.ഉണ്ണിക്കൃഷ്ണന്‍, വി.സരള തുടങ്ങിയവര്‍ സം സാരിച്ചു.