തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരി ശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കളക്ടര്‍മാര്‍ക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശം നല്‍കി.ഹോട്ടല്‍ ഭക്ഷണ ത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വര്‍ദ്ധന തടയു ന്നതിന് കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസിന്റേ യും ലീഗല്‍ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യല്‍ സ്‌ക്വാഡ് ഓരോ ജില്ലയിലേയും കടകള്‍ പരിശോധിക്കും.വ്യാപാരി സംഘടനകളുടെ ജില്ലാതല യോഗം ചേരുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കൂടിയാലോചന നടത്താനും മന്ത്രി നിര്‍ ദേശിച്ചു.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെ തിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീ കരിക്കും. വിലക്കയറ്റം ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍മാരുടേ യും, സിവില്‍ സപ്ലൈസ് വകുപ്പിലേ ഉന്നത ഉദ്യോഗസ്ഥരുടേയും അ വലോകന യോഗം മന്ത്രി വിളിച്ചു ചേര്‍ത്തു. തീയേറ്ററുകളില്‍ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും അമിത വില ഈടാക്കുന്ന തായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ ബ ന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിനും ഹോട്ടലുകള്‍, തീയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ പരിശോധിക്കു ന്നതിനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കു ന്നതിനും നിര്‍ദ്ദേശം നല്‍കി.