എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ ആന്‍ യൂണിറ്റ് സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വേദി കോട്ടപ്പള്ള എം.ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു ഞായറാഴ്ചകളില്‍ കാലത്ത് 9 മുതല്‍ 12 വരെയാണ് പ്രഭാഷണം.ജില്ലാ പ്രസിഡന്റ് ഹം സക്കുട്ടി സലഫി ‘മാറ്റം സാധ്യമാണ്’എന്ന വിഷയത്തിലും ജാമിഅ അല്‍ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്’ കരുതിയിരി ക്കുക വിശ്വാസ വ്യതിയാനത്തെ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഐ.അബ്ദുല്‍ കബീര്‍ അധ്യക്ഷത വഹിച്ചു. ജി ല്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, യൂണിറ്റ് സെക്രട്ടറി എം.ഹിദായത്ത്, ഒ.മുഹ മ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.കുരുന്നുകള്‍ക്കായി സംഘടി പ്പിച്ച കളിച്ചങ്ങാടം ബാലസദസ്സിന് വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മുഹമ്മദ് അന്‍വര്‍, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി എന്‍.ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ചു.10ന് സം സ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് ‘ഉയരുന്ന ജീവിത നില വാരവും താഴുന്ന വരുമാനമാര്‍ഗങ്ങളും’ മുഹമ്മദ് കുട്ടി സലഫി ‘അറിവില്ലായ്മ വരുത്തുന്ന അപകടങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാ ഷണം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!