തെങ്കര: ആയുര്‍വ്വേദ ആശുപത്രിയില്‍ നേത്രരോഗ ഇ.എന്‍.ടി വി ഭാഗം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു അറിയിച്ചു.എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതല്‍ ഉ ച്ചയ്ക്ക് 2 മണി വരെയാണ് ഇഎന്‍ടി വിഭാഗം പ്രവര്‍ത്തിക്കുക. ഡയ ബറ്റിക് റെറ്റിനോപ്പതി,കുട്ടികളുടെ കാഴ്ച വൈകല്ല്യങ്ങള്‍,നേത്ര സം ബന്ധമായ രോഗങ്ങള്‍,കേള്‍വികുറവ്,അലര്‍ജി മൂലമുണ്ടാകുന്ന രോഗങ്ങള്‍,സൈനസൈറ്റിസ്,ടോണ്‍സിലൈറ്റിസ് തുടങ്ങിയവയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.