കോട്ടോപ്പാടം: പഞ്ചായത്ത് മനസ്സോടിത്തിരി മണ്ണ് കാമ്പയിനില്‍ പതിനൊന്നര സെന്റ് നല്‍കിയ ആര്യമ്പാവിലെ ടി.ജി.ചന്ദ്രശേഖ രപിള്ള,ദേവകി ദമ്പതികള്‍ക്ക് സ്‌നേഹാദരവും പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കല്ലടി അബ്ദു ഹാജി ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന എ.രമ ണി,ഭീമനാട് ജി.യു.പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന എ.റമീല ടീച്ചര്‍,തിരുവിഴാംകുന്ന് ജി.എല്‍.പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന കെ.അബൂബക്കര്‍ മാസ്റ്റര്‍,അരിയൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ നി ന്നും വിരമിക്കുന്ന കെ വസന്തകുമാരി ടീച്ചര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. വൈ സ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്,സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി,റജീന കോഴിശ്ശീരി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പ ര്‍മാരായ ബഷീര്‍ തെക്കന്‍,മണികണ്ഠന്‍ വടശ്ശേരി,ആസൂത്രണ സമി തി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,അരിയൂര്‍ സര്‍വീസ് സ ഹകരണ ബാങ്ക് പ്രസിഡന്റ് ടി എ സിദ്ദീഖ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.ജെ.രമേശ്,പാറശ്ശേരി ഹസന്‍,ആസൂത്രണ സമിതി അംഗങ്ങളായ എ.അസൈനാര്‍ മാസ്റ്റര്‍,ടി.സൈനുദ്ദീന്‍,ഹമീദ് കൊ മ്പത്ത്,എം.കെ മുഹമ്മദാലി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ ദീപു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!