കാരാകുര്‍ശ്ശി : പുല്ലശ്ശീരി കൂമ്പാറ കോളനിയില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ അഭ്യര്‍ ഥന പ്രകാരം തുവ്വൂര്‍ പറവട്ടി ചാരിറ്റബിള്‍ ട്രസ്റ്റാണ് പദ്ധതി നടപ്പിലാ ക്കിയത്.രണ്ടര ലക്ഷം രൂപ ചെലവില്‍ കുഴല്‍ കിണറും 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും നിര്‍മിച്ചു.കോളനിയിലെ 55 കുടും ബങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്യും.സ്വിച്ച് ഓണ്‍ കര്‍മ്മം സേവ് രക്ഷാ ധികാരി ടി.കെ.അബൂബക്കര്‍ ബാവി നിര്‍വഹിച്ചു.കുടിവെള്ള വി തരണം സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ബഷീര്‍ അധ്യക്ഷനായി.പറവട്ടി ചാരിറ്റബിള്‍ കൂട്ടായ്മ പ്രതിനിധി ബാബു മങ്ങാടന്‍,മുന്‍ ഗ്രാമ പഞ്ചായത്തംഗം കല്ല ടി യൂസഫ്,സേവ് ഭാരവാഹികളായ നഷീദ് പിലാക്കല്‍,എം. കൃഷ്ണ കുമാര്‍,അബ്ദുല്‍ ഹാദി,സി ഷൗക്കത്ത്,ഫക്രുദീന്‍,ഷഹീര്‍ മോന്‍ ,സേവ് പ്രവര്‍ത്തകരായ ഷബീന,ദീപിക, സുനൈറ,ഫൗസി, സുഹറ, വിഷ്ണു,പ്രീതി സംസാരിച്ചു.