മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയിലെ നിര്‍ധന വിദ്യാര്‍ത്ഥിക്കായി ഭാര ത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മണ്ണാര്‍ക്കാട് ലോക്കല്‍ അസോസി യേഷന്‍ സ്‌നേഹ ഭവന്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ചെയര്‍പേഴ്‌സണായിട്ടുള്ള 11 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സിദ്ദീഖാണ് വൈസ് ചെയര്‍മാന്‍.കെ പി മൊയ്തു,മുഹമ്മദ് കുട്ടി എ ന്നിവര്‍ രക്ഷാധികാരികളാണ്.മൈക്കിള്‍ മാസ്റ്റര്‍ കണ്‍വീനര്‍, ഹു സൈന്‍ ജോയിന്റ് കണ്‍വീനര്‍,ശിവശങ്കരന്‍,രാധാകൃഷ്ണന്‍,പ്രദീപ് മാസ്റ്റര്‍,മിനിമോള്‍,രാമചന്ദ്രന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങ ളാണ്.എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപിക അയിഷാബി,സ്‌കൗട്ട് അധ്യാപകരായ ഹരിദാസന്‍, ഹബീബുള്ള, ശൈഖ് മുത്തുട്ടി എ്ന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!