മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ പ്രതികള്‍ക്ക് കു റ്റപത്രം വായിച്ച് കേള്‍പ്പിക്കല്‍ പൂര്‍ത്തിയായതോടെ വിചാരണ നടപ ടികള്‍ക്ക് വേഗമേറുന്നു.ഈ മാസം 28 മുതല്‍ സാക്ഷി വിസ്താരം ആ രംഭിക്കും.ശനിയാഴ്ച മുഴുവന്‍ പ്രതികള്‍ക്കും കുറ്റപത്രം വായിച്ച് കേ ള്‍പ്പിക്കല്‍ പൂര്‍ത്തീകരിച്ചതോടെയാണ് സാക്ഷി വിസ്താരം ആരംഭി ക്കാന്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി തീരു മാനിച്ചത്.
കേസില്‍ 122 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്.വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കഴിഞ്ഞ മാസം ഹൈ ക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.ഇതനുസരിച്ച് നടപടികള്‍ ഓഗസ്റ്റ് 31നുള്ളില്‍ പൂര്‍ത്തിയാക്കണം.വിചാരണ വിവാദമായതിനെ തുടര്‍ ന്നാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്.കേസ് സംബന്ധിച്ച് ആഴ്ചതോറും റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.
മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിനിരായായി 2018 ഫെബ്രുവരി 22ന് വൈകീട്ടാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്.കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈ എസ്പി മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.16 പേരാണ് കേസിലെ പ്രതികള്‍.എന്നാല്‍ പല കാരണ ങ്ങളാല്‍ വിചാരണ നീളുകളയായിരുന്നു.സ്‌പെഷ്യല്‍ പബ്ലിക് പ്രൊ സിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് തീര്‍പ്പാക്കു ന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന പരാതികളുടെ അടിസ്ഥാന ത്തില്‍ പുതിയ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറേയും അഡീഷണല്‍ സ് പെഷ്യല്‍ പ്രൊസിക്യൂട്ടറേയും സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഇതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.