മണ്ണാര്‍ക്കാട്: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം വര്‍ധനക്ക് അനുസരിച്ച് ആനൂകൂല്ല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്ക ണമെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ക്ഷേമനിധിയില്‍ ഇഎ സ്‌ഐ നടപടികള്‍ ഉടന്‍ നടപ്പിലാക്കണമെന്നും തൊഴിലാളികളുടെ ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി പുന: പരിശോധിക്കണമെ ന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ക്രെ ഡിറ്റ് സൊസൈറ്റിയില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ടി. വെ ള്ളപ്പന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എംകെ ബേബി അധ്യ ക്ഷനായി.വി.പി.പൊന്നു പതാക ഉയര്‍ത്തി.ഏരിയ സെക്രട്ടറി പി. ഭാസ്‌കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.വി.വിജയലക്ഷ്മി വര വു ചെലവു കണക്കും അവതരിപ്പിച്ചു.14 അംഗ കമ്മിറ്റിയില്‍ പ്രസി ഡന്റായി പി.സുലൈമാനേയും സെക്രട്ടറിയായി പി.ഭാസ്‌കര നേ യും ഖജാന്‍ജിയായി സി.വി.വിജയലക്ഷ്മിയേയും തെരഞ്ഞെടുത്തു.