അഗളി: മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സര്‍ക്കാരി ന്റെ പുരസ്‌കാരം നേടിയ എസ്.കെ.ബിനുവിനെ നമുക്ക് സംഘടി ക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.ഇരുളാ ഗോത്ര വിഭാഗ ക്കാരനാ യ ബിനു ഷോളയൂര്‍ സ്വദേശിയാണ്.ആനക്കട്ടി കേന്ദ്രമായി പ്രവര്‍ ത്തിക്കുന്ന ഷോളയൂര്‍ കൃഷി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്.
സംസ്ഥാനത്തെ മികച്ച ആദിവാസി ജൈവ കാര്‍ഷിക ഊരായ തെ ക്കേ ചാവടിയൂര്‍ ഊര് ബിനുവിന്റെ പ്രവര്‍ത്ത പരിധിയില്‍പ്പെട്ട സ്ഥലമാണ്. ഷോളയൂര്‍ കൃഷി ഭവന് കീഴിലുള്ള ഊരുകളില്‍ പര മ്പരാഗത കൃഷിക്ക് പുറമെ ബീറ്റ്‌റൂട്ടും, ഉരുളക്കിഴങ്ങും കൃഷി ആദി വാസി കര്‍ഷകരെ ബിനു പ്രോത്സാഹിപ്പിച്ചു. ബിനുവിന്റെ നേതൃ ത്വത്തില്‍ ഊത്തുക്കുഴി ഊരില്‍ പത്ത് ഏക്കറിലാണ് ബിറ്റുറൂട്ടും, ഉരുളകിഴങ്ങും ആദിവാസികള്‍ കൃഷി ചെയ്തത്. അത് വിജയിക്കു കയും ചെയ്തു. ഇനി 50 ഏക്കറില്‍ കൃഷി ചെയ്യാനുള്ള തയ്യറെടുപ്പി ലാണ് ഊത്തുക്കുഴി ഊരുകാര്‍.
കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചതിനാണ് ബിനുവിനെ മികച്ച കൃഷി അസിസ്റ്റന്റായി തിര ഞ്ഞെടുത്തത്. പുതൂര്‍ ജിവിഎച്ച്എസ് സ്‌ക്കൂളിലാണ് വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. 2004 ല്‍ പാല ക്കാട് വിക്ടോറിയ കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നെങ്കിലും പഠനം പാതി വഴിക്ക് ഉപേക്ഷിച്ചു. 2012ലാണ് പിഎസ്സി കിട്ടി കൃഷി അസി സ്റ്റന്റ് ആയെങ്കിലും രണ്ടര വര്‍ഷം മുന്‍പാണ് ഷോളയൂര്‍ കൃഷി ഭവനിലേക്ക് സ്ഥലം മാറി വന്നത്. ഭാര്യ: കവിത (അലനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ടീച്ചറാണ്). മക്കള്‍: അമൃത (അഞ്ചാം ക്ലാസ്), അബിത (ഒന്നാം ക്ലാസ്).