മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി പുല്ലിശ്ശേരിയിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പ്ലൈവുഡുകള്‍ കത്തി നശി ച്ചു.ചിറയ്ക്കല്‍പ്പടി സ്വദേശി ഹസ്സന്‍ഹാജിയുടെ ഉടസ്ഥതയിലുള്ള അറഫ പ്ലൈവുഡ് ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണി യോടെയാണ് അഗ്നിബാധയുണ്ടായത്.ഫാക്ടറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികള്‍ വിവരം അഗ്നിശമന സേനയെ അറിയിച്ചു.വട്ടമ്പലത്ത് നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന തീകെടുത്തി.രണ്ട് നിരകളിലായി വെച്ചിരുന്ന പ്ലൈവുഡുകള്‍ കത്തിയമര്‍ന്നു.ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണ ക്കാക്കുന്നു.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് അറിയുന്നത്.