മണ്ണാര്‍ക്കാട്: വൃക്ക രോഗികള്‍ക്ക് സാന്ത്വനമേകാന്‍ താലൂക്ക് ആശു പത്രിയിലേക്ക് പുതിയൊരു ഡയാലിസിസ് മെഷീന്‍ കൂടി നല്‍കി മ ണ്ണാര്‍ക്കാട് നഗരസഭ. 2018-19 ആര്‍ദ്ര കേരള പുരസ്‌കാര സമ്മാനത്തു ക, 2021-22 നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ ദ്ധതി നടപ്പിലാക്കിയത്.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെ യ്തു. നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
ഡയാലിസിന് മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ ആളുകള്‍ക്കാ ണ് മുന്‍ഗണന. അടുത്ത വര്‍ഷം പുതിയ ഒരു ഡയാലിസിസ് മെഷീ ന്‍ കൂടി നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി. ഷെഫീഖ് റഹിമാന്‍, മാസിത സത്താര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എന്‍.പമീലി, കൗണ്‍സിലര്‍മാരായ യൂസഫ് ഹാജി, ഇബ്രാഹിം, രാധാകൃഷ്ണന്‍,കദീജ, ലക്ഷ്മി സംബന്ധിച്ചു.