പാലക്കാട്: സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അനിവാര്യമെ ന്നും ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു.ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ കോ ട്ടമൈതാനത്ത് നടന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ പഠിതാക്കളുടെ കലാ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു സ്പീക്കര്‍.സംസ്ഥാനത്തിന് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായാണ് കേന്ദ്ര ഫണ്ട് ലഭിക്കുന്നത്. അത് പരമാവധി പ്രയോജന പ്പെടുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.
എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്ന സംസ്ഥാനമാണ് കേരളം. എ ന്നാല്‍ സ്‌കൂളില്‍ എത്താത്തവരും പഠനം പാതിവഴിയില്‍ നിര്‍ത്തി യവര്‍ക്കും സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ അക്ഷരം പഠിക്കാന്‍ കഴിയും.പരിപാടിയില്‍ കൂടുതല്‍ പഠിതാക്കളെ ക്ലാസുകളിലേക്ക് എത്തിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം വൈദ്യുതി വ കുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്തു. പഠിതാക്കളെ സ്വ ന്തം പേര് എഴുതാന്‍ മാത്രം പ്രാപ്തരാക്കിയാല്‍ പോരെന്നും അവരുടെ അവകാശങ്ങള്‍, അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധി ച്ച് പ്രേരക്മാര്‍ ബോധവത്ക്കരിക്കണ മെന്നും മന്ത്രി പറഞ്ഞു. മികച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള ദേശീയ തെരഞ്ഞെടുപ്പ് കമ്മീ ഷന്‍ പുരസ്‌കാരം, മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാനതല റവ ന്യൂ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയെ സ്പീക്കര്‍ എം.ബി രാജേഷും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പൊന്നാടയണിയിച്ച് ആദരിച്ചു.
മികവിന്റെ താക്കോല്‍, സ്ത്രീ മുന്നേറ്റവും സാക്ഷരതയും, നവകേ രള മുന്നേറ്റത്തിന് സാക്ഷരത എന്നീ വിഷയങ്ങളില്‍ ഡോ.രഘുനാഥ് പാറക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, സംസ്ഥാ ന സാക്ഷരതാ സമിതി അംഗം ടി.കെ നാരായണദാസ്, ജില്ലാ പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാ കരന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി സെമിനാര്‍ നിയന്ത്രിച്ചു.
കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ. ഡി പ്രസേന്നന്‍, അഡ്വ. കെ.ശാന്തകുമാരി, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എച്ച്.സാബു, ബ്ലോക്ക് പഞ്ചായത്ത് അസോ സിയേഷന്‍ പ്രസിഡന്റ് വി സേതുമാധവന്‍, ജില്ലാ പഞ്ചായത്ത് ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ടീച്ചര്‍, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ ര്‍പേഴ്‌സണ്‍ ശാലിനി കറുപേഷ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി നീതു, സംസ്ഥാന സാ ക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ഡയറ്റ് പ്രിന്‍ സിപ്പാള്‍ ഡോ. വി ശശിധരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ ഡിനേറ്റര്‍ പി സൈതലവി, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡി നേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, ഉദ്യോഗസ്ഥര്‍, പഠിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.