മണ്ണാര്‍ക്കാട്: മനുഷ്യഹൃദയങ്ങളില്‍ ഇന്നും സാന്ത്വനത്തിന്റെ ത ലോടലേല്‍ക്കുന്ന അനൂഭൂതിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല.കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പളളി ക്കുന്നില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. വിഷമിക്കുന്നവര്‍ക്കും പ്രയാസപ്പെടുന്നവ ര്‍ക്കും ആശ്വാസത്തിന്റെ അത്താണിയായിരുന്നു തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.മുഹമ്മദാലി അന്‍സാരി അധ്യ ക്ഷത വഹിച്ചു. വെട്ടം ആലിക്കോയ തിരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.മുസ്‌ലിംലീഗ്, പോഷക സംഘടനാ ജില്ലാ, മണ്ഡലം നേതാ ക്കളായ പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, റഷീദ് ആലാ യന്‍, എം.മമ്മദ് ഹാജി, സി. മുഹമ്മദ് ബഷീര്‍, ഹുസൈന്‍ കോളശ്ശേ രി, എം.കെ മുഹമ്മദാലി, സി.ഷഫീഖ് റഹിമാന്‍, നൗഷാദ് വെളളപ്പാ ടം, മനാഫ് കോട്ടോപ്പാടം പ്രസംഗിച്ചു. പി.എം സീതിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി. കുഞ്ഞിമുഹമ്മദ് അനുസ്മരണ ഗാനം ആല പിച്ചു. മുജീബ് മല്ലിയില്‍, കെ.കെ ബഷീര്‍, പി.എം.സി പൂക്കോയ തങ്ങള്‍, സഹദ് അരിയൂര്‍, ഷറഫുദ്ദീന്‍ ചങ്ങലീരി, സജീര്‍ ഞെട്ട രക്കടവ്, കെ.സി മൊയ്തുപ്പ, വി.കെ അബൂബക്കര്‍, പി.കെ.എ ഹമീദ്, ടി.എം.എ റഷീദ്, നൗഷാദ് പടിഞ്ഞാറ്റി, ശരീഫ് പച്ചീരി, റഹീം ഇരു മ്പന്‍, ഇല്യാസ് പൂരമണ്ണില്‍ സംബന്ധിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി സ്വാഗതവും ട്രഷറര്‍ വൈശ്യന്‍ മുഹ മ്മദ് നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!