മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ വിരമിക്കുന്ന പ്ര ധാനാധ്യാപകന്‍ കെ.കെ വിനോദ്കുമാര്‍ വിദ്യാലയത്തിന് സമര്‍പ്പിച്ച രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. സംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും യു. എസ്.എസ്, എല്‍.എസ്.എസ് മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഹൃദ്യകൃഷ്ണ, അജല്‍, ഷാമില, ഫാത്തിമ സനഫ എന്നിവര്‍ ക്കുളള അവാര്‍ഡ് വിതരണവും എംപി നിര്‍വഹിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ മാരായ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഹംസ കുറു വണ്ണ, സി.ഷഫീഖ് റഹിമാന്‍, കൗണ്‍സിലര്‍മാരായ ടി.ആര്‍ സെ ബാസ്റ്റ്യന്‍, പുഷ്പാനന്ദ്, റജീന, വത്സലകുമാരി കെ. മന്‍സൂര്‍, ഹൈ റുന്നീസ, കദീജ, ഹസീന, സൗദാമിനി, സിന്ധു, നഗരസഭ സെക്രട്ടറി സി. വിനയന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി അനില്‍കുമാര്‍, കെ.പി.എസ് പയ്യനടം, പി.ടി.എ പ്രസിഡന്റ് പി.അബ്ദുല്‍ അമീര്‍, അബു വറോടന്‍, കെ.പി അഷ്‌റഫ്, കെ.രാമകൃഷ്ണന്‍, രമേശ് പൂര്‍ണി മ, സൗദത്ത് സലീം, ഐഷാബി, പി.ഖാലിദ്, സക്കീര്‍ മുല്ലക്കല്‍, പി. മനോജ് ചന്ദ്രന്‍ സംബന്ധിച്ചു. പ്രധാനാധ്യാപകന്‍ കെ.കെ വിനോ ദ്കുമാര്‍ സ്വാഗതവും സഹീറ ബാനു നന്ദിയും പറഞ്ഞു.