മണ്ണാര്‍ക്കാട്: മുസ്ലിം സര്‍വീസ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മി റ്റി സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായി യൂണിറ്റ് ത ല പ്രവര്‍ത്തക സംഗമം,റംസാന്‍ റിലീഫ്, ഗൈഡന്‍സ് ക്ലാസുകള്‍ എ ന്നിവ സംഘടിപ്പിക്കാന്‍ മണ്ണാര്‍ക്കാട് നടന്ന ജില്ലാ പ്രവര്‍ത്തക സംഗ മം തീരുമാനിച്ചു.നല്ല വ്യക്തി നല്ല സമൂഹം’ എന്ന പ്രമേയത്തില്‍ നട ന്ന സംഗമം സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.കെ.അബ്ദുറഹ്മാന്‍ അധ്യക്ഷനായി. കി ടപ്പുരോഗികള്‍ക്ക് ആശ്വാസമേകി സാന്ത്വന പരിചരണ രംഗത്ത് ജി ല്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ ക്ലി നിക്കിന് എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മണ്ണാര്‍ക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ചടങ്ങില്‍ സമ്മാനിച്ചു.

വോളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി.അബുഫൈസല്‍ പുരസ്‌ കാരം ഏറ്റുവാങ്ങി.ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്,സംസ്ഥാന സമിതി അംഗം മുഹമ്മദ് ഹാരിസ്,യൂത്ത് വിങ് സംസ്ഥാന സെക്രട്ട റി സഫുവാന്‍ നാട്ടുകല്‍,ജില്ലാ പ്രസിഡണ്ട്‌ കെ.എച്ച്.ഫഹദ്, പി. മൊയ്തീന്‍,ഐ.മുഹമ്മദ്,പി.ഹസ്സന്‍,ഹുസൈന്‍ കളത്തില്‍,യൂനുസ് മഠത്തൊടി,സിദ്ദീഖ് പാറോക്കോട്,അബ്ദുല്‍ ലത്തീഫ് പാലക്കാട്, എം.ഷാഹിദ്,പി.അബ്ദുല്‍ ഷെരീഫ്, എ.യൂസഫ്, കെ.പി.ടി. നാസര്‍, എം.മുഹമ്മദ് നൗഷിന്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!