മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ ബജറ്റ്.62.49 കോടി വരവും 61.73 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ചെറുട്ടി മുഹമ്മദാണ് അവതരിപ്പിച്ചത്. ബജറ്റില്‍ 76 ലക്ഷം നീക്കിയിരിപ്പുമുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നീ ര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനും ഗ്രാമീണ മേഖലയിലെ ജനങ്ങളില്‍ സാമ്പത്തികാഭിവൃദ്ധി ഉറപ്പ് വ രുത്തുന്നതിനും ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നു. ഇതിനായി 40 കോടിയാണ് നീക്കിയിരിക്കുന്നത്.കാര്‍ഷിക മേഖലയില്‍ മണ്ണ് ജല സംരക്ഷണം, ജല ലഭ്യത, ഉഴവുകൂലി, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി, തീറ്റപുല്‍ കൃഷി, മീന്‍ വളര്‍ത്തല്‍, പരമ്പ രാഗത വ്യവസായങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ പദ്ധതികള്‍ക്ക് 1.24 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 3.31 കോടി, മൃഗസംരക്ഷണ മേഖലക്ക് 1.24 കോടി, റോഡുകളുടെ നവീകരണത്തിന് 4.73 കോടി, ശുചിത്വ പദ്ധതികള്‍ക്ക് 1.20 കോടി, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി 84.19 ലക്ഷം, ഭിന്ന ശേഷിക്കാരുടെ ക്ഷേമം 30 ലക്ഷം, വനിത വികസന പദ്ധതികള്‍ക്ക് 60 ലക്ഷം, തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ വൈദ്യുതി ശ്മശാനം നവീകരിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ അധ്യ ക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുസ്തഫ വ റോടന്‍, തങ്കം മഞ്ചാടിക്കല്‍, അംഗങ്ങളായ ബഷീര്‍ തെക്കന്‍, വി. പ്രീത, പി.ഷാനവാസ്, പി.വി കുര്യന്‍, മാനു പടുവില്‍, രമ സുകു മാരന്‍, ഓമന രാമചന്ദ്രന്‍, വി.മണികണ0ന്‍, ബിജി ടോമി, ആയിഷ ബാനു, ആസൂത്രണ സമിതി അംഗങ്ങളായ കെ.പി.എസ് പയ്യനെടം, എം.ചന്ദ്രദാസന്‍ മാസ്റ്റര്‍, ഹസ്സന്‍ മുഹമ്മദ്, അബു വറോടന്‍, മുനീര്‍ താളിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ കെ.പി ബുഷറ സ്വാഗതവും ബി.ഡി.ഒ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.