അലനല്ലൂര്‍ : ദീര്‍ഘകാല സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എടത്തനാട്ടുകര ടി.എ. എം.യു.പി.സ്‌കൂളിലെ പ്രധാനാ ധ്യാപകന്‍ എന്‍. ഉമ്മര്‍ ഖത്താബ്,സഹാധ്യാപകരായ എം.കെ. അലി, എന്‍.കെ. ഇന്ദിര എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.എടത്തനാട്ടുകര ഓര്‍ഫനേജ് സ്‌കൂള്‍സ് കോ-ഓപ്പറേറ്റീവ് മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ടി.പി.മന്‍സൂര്‍ അധ്യ ക്ഷനായി.മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി അനി ല്‍കുമാര്‍ മുഖ്യാതിഥിയായി.സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡ ണ്ട് പി.എം.എ. സലാം ഹാജി ഉപഹാര സമര്‍പ്പണം നടത്തി .യുവഭാവ നയുടെ ഉപഹാരങ്ങള്‍ ഹനീഫ മാന്തോണി ,ജാഫര്‍ തോണിക്കടവന്‍ ,സിയാസ് എന്നിവര്‍ സമ്മാനിച്ചു.എടത്തനാട്ടുകര പി.കെ.എച്ച്.എം. ഒ.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. റംല, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ ജ്ജ് ടി.പി. സഷീര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. അഷ്‌റഫ് , സീനിയര്‍ അധ്യാപിക ടി.പി. ലബീബ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!