ഷോളയൂര്‍ : ദേശീയ വദന ആരോഗ്യ പരിപാടിയുടെ ഭാഗമായി ആ രോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഷോളയൂരില്‍ സൗജന്യ ദന്തപ രിശോധന ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പും സം ഘടിപ്പിച്ചു.വെറ്റില മുറുക്കിനെ തുടര്‍ന്നുണ്ടാകുന്ന ക്യാന്‍സര്‍, ഫ്‌ള റോസിസ് എന്നിവ നേരത്തെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ യായിരുന്നു ക്യാമ്പ്.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴി ലെ കുലുക്കൂര്‍,മരപ്പലം,വെള്ളക്കുളം എന്നീ ആദിവാസി ഊരുകളി ല്‍ നിന്നുള്ള 81 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.ഡെന്റല്‍ സര്‍ജന്‍ ഡോ. ജെ.എസ് ജിഷ,ജി മെഡ് കോളേജ് ഡെന്റിസ്ട്രി വിഭാഗം ഹെഡ് ഡോ.അനില കരുണാകരന്‍,സീനിയര്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. ഗായത്രി,ഡോ.ശ്രുതി,ഡെപ്യുട്ടി ഡിഎംഒ അല്‍ജോ സി ചെറിയാന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍,സ്റ്റാഫ് നഴ്‌സ് വിജ യകുമാരി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി, ജെഎച്ച് ഐ ഗോപകുമാര്‍,ഉമേഷ് രാജ്,ജെപിഎച്ച്എന്‍ അജ്‌ന യൂസഫ്, ശിവ കാമി,ശ്രീമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.