മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയുള്ള നടപടി യുടെ ഭാഗമായി ശനിയാഴ്ച മണ്ണാര്‍ക്കാട് 15 ബസുകള്‍ക്കെതിരെ കേ സെടുത്തതായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാ ഗം അറിയിച്ചു.ടിക്കറ്റുകള്‍ നല്‍കാതിരിക്കുകയും, ശരിയായ രീതി യില്‍ ടിക്കറ്റ് നല്‍കാതിരിക്കുകയും ചെയ്ത ബസുകള്‍ക്കെതിരെയാ ണ് നടപടിയെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജയേഷ് കുമാ റിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.രവികുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എന്‍.സാബിര്‍, എം.മുകേഷ് എ്ന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളില്‍ യാത്രക്കാരില്‍ നിന്നും ടിക്കറ്റ് പരിശോധിക്കാ നാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നത്.ടിക്കറ്റില്ലാതെ യാ ത്ര ചെയ്താല്‍ യാത്രക്കാരനും പിഴയടയ്‌ക്കേണ്ടി വരും.ബസില്‍ യാത്ര ചെയ്തുവെന്നതിന് തെളിവാകുന്ന ടിക്കറ്റ് ഓരോ യാത്രക്കാരനും ചോ ദിച്ച് വാങ്ങണമെന്ന് എന്‍ഫോഴ്‌സമെന്റ് വിഭാഗം ഓര്‍മിപ്പിച്ചു. ഇതി നിടെ പല സ്വകാര്യ ബസ് ഉടമകളും ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.മണ്ണാര്‍ക്കാട് താലൂക്കില്‍ പരിശോധന തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.
സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നല്‍കുന്നില്ലെന്ന പരാതി വ്യാപകമാ യിരുന്നു.വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലു മുണ്ടായി.ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ക ടുപ്പിച്ചത്.യാത്രക്കാരന് നിയമാനുസൃതമായ രീതിയിലുള്ള ടിക്കറ്റ് ലഭ്യമാക്കല്‍ സ്വകാര്യ ബസുകളില്‍ തുടര്‍ന്ന് പോകുന്നത് ഉറപ്പാകും വരെ പരിശോധനയുമായി മുന്നോട്ട് പോകാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.