അഗളി: കാവനൂരിലെ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പുവരുത്തണമെ ന്നാവശ്യപ്പെട്ട് ബിജെപി അട്ടപ്പാടി മണ്ഡലം കമ്മിറ്റി ഗൂളിക്കടവ് ടൗ ണില്‍ ജനകീയ ധര്‍ണ നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി പി.ജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച അട്ടപ്പാടി മണ്ഡലം പ്രസി ഡന്റ് മിനി.ജി.കുറുപ്പ് അധ്യക്ഷയായി.ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീനിവാസന്‍, സി.സി. മോഹന്‍ദാസ്,മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.സിബി,വൈസ് പ്രസിഡന്റുമാരായ ആര്‍.ശശി,കൃഷ്ണമൂര്‍ത്തി,സെക്രട്ടറി അരുണ്‍ കുമാര്‍,എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അയ്യാസ്വാമി, മഹി ളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.രങ്കനായകി, വൈസ് പ്രസിഡന്റ് എസ്.ജയലക്ഷ്മി,ബി.ജെ.പി അഗളി ഏരിയാ പ്രസിഡന്റ് ഗീത എന്നിവര്‍ സംസാരിച്ചു.