മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നി രന്തര പ്രവര്‍ത്തനത്തിലാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വ കുപ്പ്. ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗ മായാണ് മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരി ക്കുന്നവര്‍ക്ക് അത് തിരിച്ചേല്‍പ്പിക്കുവാന്‍ അവസരം നല്‍കിയത്. പി ഴയും ശിക്ഷയും ഒഴിവാക്കിയാണ് അവസരം നല്‍കിയത്.

2022 മാര്‍ച്ച് 10 വരെ 14,350 എഎവൈ കാര്‍ഡുകള്‍, 89,068 പിഎച്ച്എച്ച് കാര്‍ഡുകള്‍ 65,873 എന്‍പിഎസ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ആകെ 1, 69, 291 കാര്‍ഡുകള്‍ സ്വമേധയാ സര്‍ക്കാരിലേയ്ക്ക് തിരിച്ചേല്‍പ്പിക്ക പ്പെട്ടു.2022 ഫെബ്രുവരി 12 വരെ 17,230 എഎവൈ കര്‍ഡുകളും, 1,34, 702 പിഎച്ച്എച്ച് കാര്‍ഡുകളും ഉള്‍പ്പെടെ 1,51,932 മുന്‍ഗണനാ കാര്‍ ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ നല്‍കി കഴിഞ്ഞു. അനര്‍ഹര്‍ ഒഴിവായ ഒ ഴിവിലേക്ക് അര്‍ഹരെ ഉള്‍പ്പെടുത്തുന്ന നടപടി പൂര്‍ത്തിയായിവരി കയാണ്. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചുവരുന്നവര്‍ക്ക് ചി കിത്സാ ചെലവ് പൂര്‍ണ്ണമായും സൗജന്യമായതിനാല്‍, മാരക രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍, ഓട്ടിസം ബാധിച്ചകുട്ടികള്‍ മറ്റ് അവ ശത അനുഭവിക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് മു ന്‍ഗണനാ കാര്‍ഡ് നല്‍കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍ കുന്നത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ പത്ത് മാസത്തിനിടെ 23,29,632 അപേക്ഷകള്‍ വിവിധ സേവനങ്ങള്‍ക്ക് വേണ്ടി ലഭിച്ചു. റേഷന്‍ കട കളുമായി ബന്ധപ്പെട്ടവ, റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍, റേഷന്‍ കാര്‍ഡിന്റെ കാറ്റഗറി മാറ്റല്‍ തുടങ്ങിയവയ്ക്കായുള്ള പരാ തികളായിരുന്നു ഭൂരിഭാഗവും. ഇതില്‍ 22,87,274 അപേക്ഷകള്‍ തീര്‍ പ്പാക്കി. പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി 1,82,490 അപേക്ഷകള്‍ ലഭിച്ചു ഇവയില്‍ 1,71,733 പേര്‍ക്ക് പുതിയ കാര്‍ഡുകള്‍ ലഭ്യമാക്കി. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടാക്കിയും കൂടുതല്‍ ജനകീയമാകുകയാണ് ഭക്ഷ്യ പൊതു വിതരണ വകുപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!