മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിക്ക് നാളെ ചെറിയാറാ ട്ട്.ആറാം പൂരദിവസമായ ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ 12 മണി വരെ നടക്കുന്ന ചെറിയാറാട്ടില്‍ തട്ടകത്തിലെ നിരവധി വി ശ്വാസികള്‍ പങ്കെടുക്കും.തുടര്‍ന്ന് മേളം,നാദസ്വരം എന്നിവ നട ക്കും.വൈകീട്ട് ഓട്ടന്‍തുള്ളല്‍,നാദസ്വരം,ഡബിള്‍ തായമ്പക എന്നി വയുണ്ടാകും.രാത്രി 9.30 മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ്,മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും.അഞ്ചാം പൂര നാളായ തിങ്കളാഴ്ച കൂട്ടു വിളക്ക് നടന്നു.ബുധനാഴ്ചയാണ് പ്രസിദ്ധമായ വലിയാറാട്ട്.പൂരം പ്രമാ ണിച്ച് ഇന്നേ ദിവസം മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!