മണ്ണാര്‍ക്കാട്: സമൂഹത്തില്‍ കുടുംബ വ്യവസ്ഥകള്‍ ശിഥിലമായി കൊണ്ടിരിക്കുകയാണെന്നും ഇസ്ലാമികവും അച്ചടക്കവുമുള്ള കുടും ബ ബന്ധങ്ങളെ നിലനിര്‍ത്തുന്നതില്‍ എസ്.വൈ.എസിന്റെയും സംഘ കുടുംബത്തിന്റെയും പങ്ക് വലുതാണെന്നും എസ്.വൈ.എസ് സ്റ്റേറ്റ് ദഅവാ സെക്രട്ടറി റഹ് മതുള്ള സഖാഫി എളമരം അഭിപ്രാ യപ്പെട്ടു. എസ്.വൈ.എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ കമ്മറ്റി പൊമ്പ്രയി ല്‍ സംഘടിപ്പിച്ച റൗളത്തുല്‍ ഖുര്‍ആന്‍,അസ്സുഫ്ഫ ദര്‍സ് പഠിതാക്കളു ടെ കുടുംബസംഗമം സക്‌സസ് ഫാമിലി മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം അദ്ദേഹം.സോണ്‍ ദഅവാ സെക്രട്ട റി ഉസ്മാന്‍ സഖാഫി അല്‍ അര്‍ശദി ഉദ്ഘാടനം ചെയ്തു.മഹല്ല് ഖത്തീ ബ് ജഅഫര്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.സര്‍ക്കിള്‍ പ്രസിഡണ്ട് യൂസുഫ് അശ്‌റഫി അധ്യക്ഷനായി. റശീദ് സഖാഫി ചിറക്കല്‍പടി, ജഅഫര്‍ സഅദി പൊമ്പ്ര , അബ്ദുറഹ്മാന്‍ സഖാഫി, സലാം ബാഖവി, ഇസ്ഹാഖ് പള്ളിക്കുറുപ്പ്,റാഫി മോതിക്കല്‍’,ജംശീര്‍ നമ്പിയംപടി, ജംശീര്‍ മോതിക്കല്‍, ഖാസിം മുല്ലാമൂതി,ടി.എസ്.എം. മുജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ലത്തീഫ് അഹ്‌സനി സ്വാഗത വും മുഹമ്മദലി മോതിക്കല്‍ നന്ദിയും പറഞ്ഞു.