മണ്ണാര്‍ക്കാട്: പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തതും ഭാഗികമായി കുത്തിവെയ്‌പെടുത്തതുമായ രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ക്കും കുത്തിവെയ്പ് പൂര്‍ത്തീകരിക്കാത്ത ഗര്‍ഭിണികള്‍ക്കുമായി മാര്‍ ച്ച് ഏഴ് മുതല്‍ മിഷന്‍ ഇന്ദ്രധനുഷ് ആരംഭിക്കും. മാര്‍ച്ച്, ഏപ്രില്‍, മെ യ് മാസങ്ങളില്‍ ഏഴാം തീയതി മുതല്‍ ഏഴ് പ്രവൃത്തി ദിവസങ്ങളി ല്‍ മൂന്ന് ഘട്ടമായാണ് മിഷന്‍ ഇന്ദ്രധനുഷ് നടത്തുന്നത്. 208 സെഷനു കളിലായി 119 ഗര്‍ഭിണികളേയും 1406 കുട്ടികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചകളിലെ കുത്തിവെയ്പ് കൂടാതെ മറ്റ് പ്രവൃത്തി ദിവസങ്ങളിലും വാക്‌സിനേഷന്‍ നല്‍കും. തിരഞ്ഞെടു ത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കുത്തവെയ്പ് ടീമും ഇതിന്റെ ഭാഗമാ കും. കുത്തിവെയ്‌പെടുക്കാനുള്ളവര്‍ അടുത്തുള്ള ആശാവര്‍ക്ക റെ യോ അങ്കണവാടി വര്‍ക്കറെയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവു മായോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം) അറിയിച്ചു.