മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ചുള്ള പ്രഥമ അശ്വതി നാരായണ ന്‍ അനുസ്മരണ ഫോട്ടോ പ്രദര്‍ശനം മിഴി 2022ന്റെ പോസ്റ്റര്‍ പ്രകാശ നം പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍, സെക്ര ട്ടറി എം പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എകെ പി എ മേഖല പ്രസിഡന്റ് റഹീം തെങ്കര,പൂരാഘോഷ കമ്മിറ്റി ഭാരവാ ഹികളായ പി ശങ്കരനാരായണന്‍,എസ് സുദര്‍ശന്‍,എകെപിഎ മേഖ ല ട്രഷറര്‍ രാകേഷ് വിസ്മയ,പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ ബാലു ഫോട്ടോണ്‍,കണ്‍വീനര്‍ ശില്‍പ്പ ബെന്നി,വൈസ് ചെയര്‍മാന്‍ ദീപു ദിച്ചു,അജയന്‍ ദൃശ്യകല,കെബി സുരേഷ്,ജയപ്രകാശ് ജെപി, റനീഷ് അരിയൂര്‍,മണി കണ്ഠന്‍ മുളയന്‍കാവ്എന്നിവര്‍ സംബന്ധിച്ചു. മണ്ണാര്‍ ക്കാട് പൂരാ ഘോഷ കമ്മിറ്റി,ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അ സോസിയേ ഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി,തേര്‍ഡ് ഐ ഫോട്ടോ ഗ്രാഫി ക്ലബ്ബ് എന്നിവര്‍ സംയുക്തമായാണ് ഫോട്ടോ പ്രദര്‍ശനമൊരു ക്കുന്നത്. മാര്‍ച്ച് 10 മുതല്‍ 17 വരെ അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്ര പരിസരത്താണ് ഫോട്ടോ പ്രദര്‍ശനം നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!