അലനല്ലൂര്‍: ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടാമത് ടി.പി സിദ്ദിഖ് അനുസ്മരണ രക്തദാന ക്യാമ്പ് യുവതയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.കോട്ടപ്പള്ള കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ക്യാമ്പ് സിപി എം ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് രക്തദാനം നടത്തി ഉദ്ഘാട നം ചെയ്തു.മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം കെ ജയകൃഷ്ണന്‍ സം ബന്ധിച്ചു.ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കൃഷ്ണകുമാര്‍, മേ ഖലാ പ്രസിഡണ്ട് അമീന്‍ മഠത്തൊടി, മേഖല ട്രഷറര്‍ ശിവപ്രകാശ്, തുടങ്ങി മേഖല കമ്മിറ്റി അംഗങ്ങളായ ഷിഹാബ്, ജിനു, ഗഫൂര്‍, രാ ജേഷ്, റംസി റസല്‍, രാഹുല്‍,അന്‍ഫാല്‍, അജ്മല്‍, ജാഫര്‍, സജിഷ് എന്നിവര്‍ നേതൃത്വം നല്‍കി.അറുപതോളം പേര്‍ ക്യാമ്പില്‍ രക്തദാ നം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!