മണ്ണാര്‍ക്കാട്: ഹോര്‍മോണ്‍ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കന്‍’ പദ്ധതിയില്‍ 75 കോടി രൂപ യുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോ വിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.ഗുണമേന്‍യുള്ള കോഴിയിറച്ചിയുടെ വിപ ണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്ന പദ്ധതിയില്‍ 75,02,13,231.12 രൂപയുടെ വിറ്റുവരവാണ് നടന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രിയമായ പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാ ണ്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് പുതിയ തായി പദ്ധതി നടപ്പിലാക്കുക.2017 നവംബറില്‍ ആരംഭിച്ച പദ്ധതി യുടെ ഭാഗമായി നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറ ണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 260 ഫാമുകളും 94 വിപ ണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫാമുകളില്‍ നിന്നും വ ളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ ‘കേരള ചിക്കന്‍’ ബ്രാന്‍ഡഡ് വി പണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്.കേരള ചിക്കന്‍ വലിയ വിജയമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിലുള്ളവര്‍ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കന്‍ ലഭ്യ മാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.