മണ്ണാര്‍ക്കാട്: ആവേശം വാനോളം ഉര്‍ത്തി കാളപൂട്ട് മത്സരം. കോ ട്ടോപ്പാടം അമ്പാഴക്കോട് കന്നുപൂട്ട് കണ്ടത്തിലാണ് വാനോളം ആവേ ശത്തിലാക്കി മത്സരം അരങ്ങേറിയത്. കോവിഡ് വ്യാപന ഭീതി കുറയുകയും സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുകയും ചെയ്തതോടെയാണ് വീറുറ്റ മത്സരത്തിന് വേദിയോരുങ്ങിയത്. അമ്പത് ജോഡി ഉരുക്കളാണ് മത്സരത്തില്‍ കണ്ടം നിറഞ്ഞ് ഓടിയത്. ഒരു പകല്‍ മുഴുവന്‍ നടത്തിയ മത്സരത്തില്‍ ചീക്കോട് പി.കെ റാഫിയുടെ കന്നുകളാണ് ഒന്നാം സ്ഥാനം നേടിയത്. ചിറ്റങ്ങാടന്‍ എസ്. കാവനൂര്‍ രണ്ടും, എ.കെ ബാവ ആതവനാട് എന്നിവരുടെ ഉരുക്കളാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. അഡ്വ.എന്‍ ഷം സുദ്ദീന്‍ എം.എല്‍.എ സമ്മാനദാനം നടത്തി. ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.