മണ്ണാര്‍ക്കാട്: നാടിന്റെ പ്രധാന ജലസ്രോതസ്സായ കുന്തിപ്പുഴയെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എക്‌സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു.കയ്യേറ്റവും മലിനീകരണവും കൊണ്ട് കു ന്തിപ്പുഴ അകാല ചരമം പ്രാപിക്കുന്നത് തടയേണ്ടത് ഭരണകൂടത്തി ന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. അതി രുകള്‍ കയ്യേറ്റം ചെയ്യുന്നത് തടയാന്‍ അടിയന്തര ഇടപെടലുണ്ടാക ണം.ഭാരതപ്പുഴ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്തിപ്പുഴ കൂടി ശുചീകരിക്കണം.
പ്രളയ കെടുതികള്‍ക്ക് ശേഷം ജലസംഭരണത്തിന് വലിയ പ്രതിബ ന്ധങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലാണ് പുഴയില്‍ മണല്‍ അടിഞ്ഞു കൂടികിടക്കുന്നത്.കാടു വളര്‍ന്നും പലരീതിയിലുള്ള തടസ്സങ്ങള്‍ ഭീഷണിയാകുന്നു.ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ തൂത പ്പുഴയുടെ കൈവഴിയായ കുന്തിപ്പുഴയെ നാശത്തില്‍ നിന്നും വീ ണ്ടെടുക്കണം.ഇക്കാര്യത്തില്‍ പുഴയുടെ ഇരകരയിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും ജലസേ ചന വകുപ്പ് ഉദ്യോഗസ്ഥരുടേയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലു ണ്ടാകണമെന്നും യൂത്ത് ലീഗ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പ് യൂത്ത് ലീഗ് സംസ്ഥാന സെ ക്രട്ടറി ഗഫൂര്‍ കോല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി ഡണ്ട് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി മുനീര്‍ താ ളിയില്‍ ട്രഷറര്‍ ഷറഫു ചങ്ങലീരി , ജില്ലാ വൈസ് പ്രസിഡണ്ട് നൗ ഷാദ് വെള്ളപ്പാടം , സെക്രട്ടറി അഡ്വ നൗഫല്‍ കളത്തില്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ ടി അബ്ദുള്ള സംസാരിച്ചു.സമാപന യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ ഷഫീഖ് റഹ്മാന്‍ ,ഹുസൈന്‍ കള ത്തില്‍, യൂസുഫ് പാക്കത്ത് , കുരുവണ്ണ ഹംസ,മണ്ഡലം ഭാരവാഹി കളായ സദഖത്തുള്ള സി കെ സക്കീര്‍ മുല്ലക്കല്‍, ഉണ്ണീന്‍ ബാപ്പു, സൈനുദ്ധീന്‍ കൈതച്ചിറ, ഷൗക്കത് പുറ്റാനിക്കാട്, മുജീബ് റഹ്മാന്‍ സി, നൗഷാദ് ചങ്ങലീരി, സമീര്‍ വേളക്കാടന്‍ തുടങ്ങിയവര്‍ സം സാരിച്ചു.