അലനല്ലൂര്‍: കാരയിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ്ബാബുവിന്റെ വൃക്കമാറ്റി വെക്കല്‍ ചികിത്സയ്ക്ക് അലനല്ലൂര്‍ എഎംഎല്‍പി സ് കൂള്‍ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും കൈ ത്താങ്ങ്.31250 രൂപയാണ് യുവാവിന്റെ ചികിത്സയ്ക്കായി സമാഹ രിച്ചത്.തുക സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളെ ഏല്‍പ്പിച്ചു.
അലനല്ലൂര്‍ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി കളായ പി മുസ്തഫ,കെ സുരേഷ്‌കുമാര്‍,കെ തങ്കച്ചന്‍,മമ്മദ് കാഞ്ഞി രാട്ട്,ആക്കാട്ട് ഹംസക്കുട്ടി ഹാജി,പ്രധാന അധ്യാപകന്‍ കെ എ സുദര്‍ ശനകുമാര്‍,മുന്‍ പ്രധാന അധ്യാപകന്‍ കെ വേണുഗോപാലന്‍,പിടിഎ പ്രസിഡന്റ് കെ ലിയാക്കത്ത് അലി,മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് റഷീദ് ആലായന്‍,ഗ്രാമ പഞ്ചായത്ത് അംഗം വിജയലക്ഷ്മി,ഉമ്മര്‍ ഖത്താബ്,പി വി ജയപ്രകാശ്,സിനില്‍ ദാസ് പി ഡി,നൗഷാദ് പുത്ത ങ്കോട്ട്,വിഷ്ണു അലനല്ലൂര്‍,ഷീബ പി എം,അനീസ പുല്ലോടന്‍, ഷഹര്‍ ബാന്‍ എ എം,മുബീന കെ എ,നിഷ.പി,നിര്‍മ്മലാദേവി പി,ഹരികൃഷ്ണ ന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.