പാലക്കാട്: വാഹന നികുതി കുടിശ്ശികയുടെ ഒറ്റത്തവണ തീര്‍പ്പാ ക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി മേഖലാ ട്രാന്‍സ്പോര്‍ ട്ട് ഓഫീസര്‍ അറിയിച്ചു.2016 മാര്‍ച്ച് 31 വരെയോ അതിന് മുമ്പോ നി കുതിയടച്ച വാഹന ഉടമകള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. വാഹന നികുതിയുടെ ജപ്തി നടപടികള്‍ നേരിടുന്നവരും വാഹനം വിറ്റ് പോയിട്ട് പേരുമാറാതെ കിടക്കുന്ന വാഹന ഉടമകള്‍ക്കും ഇത്ത രത്തില്‍ നികുതിയടച്ച് ബാധ്യത ഒഴിവാക്കാം.ട്രാന്‍സ്പോര്‍ട്ട് വാഹന ങ്ങള്‍ക്ക് നാല് വര്‍ഷത്തെ കുടിശികയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ അതത് ആര്‍.ടി.ഒ ഓഫീസില്‍ ലഭിക്കും.