അഗളി: അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പ് ചക്ക സം ഭരിക്കുന്നു.കൃഷിയിടങ്ങളിലെ ആനശല്ല്യം കുറയ്ക്കാന്‍ സീസ ണില്‍ ചക്കയും മാങ്ങയും സംഭരിക്കാനുള്ള ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി.ചക്കയുടെയും മാമ്പഴത്തി ന്റേയും മണമാണ് കൃഷിയിടത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും പഴുക്കുന്നതിന് മുന്നേ സംഭരിക്കുന്നത് വഴി ആനകള്‍ കൃഷിയിട ത്തിലേക്കെത്തുന്നത് തടയാനാകുമെന്ന കണ്ടെത്തലിന്റെ അടി സ്ഥാനത്തിലാണ് ഈ സീസണില്‍ ചക്ക സംഭരിച്ച് തുടങ്ങുന്നത്.
അഗളി,പുതൂര്‍,ഷോളയൂര്‍ കൃഷി ഭവന്‍ പരിധിയിലെ തോട്ടങ്ങളില്‍ ഉള്ള ഇടി ചക്ക പരുവത്തിലുള്ള ചക്കയാണ് നിലവില്‍ ശേഖരിക്കുക. കൃഷി വകുപ്പിന് കീഴിലുള്ള ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗ നൈസേഷന്‍ വഴിയാണ് വിപണനം ചെയ്യും.നിലത്ത് വീഴാത്ത ചക്ക യാണ് നല്‍കേണ്ടത്.അഗളി ബിഎല്‍എഫ്ഒ ഗോഡൗണിലേക്ക് ചക്ക എത്തിച്ചാല്‍ കിലോയ്ക്ക് 14 രൂപ ലഭിക്കും.തോട്ടങ്ങളില്‍ എത്തി സം ഭരിക്കുമ്പോള്‍ കിലോയ്ക്ക് 12 രൂപയേ ലഭിക്കുകയെന്ന് അസി. ഡയറക്ടര്‍ ലതാ ശര്‍മ്മ അറിയിച്ചു.മലപ്പുറം വണ്ടൂരില്‍ നിന്നുള്ള ഒരു സംഘമാണ് ഇടിച്ചക്കയെടുക്കുന്നത്.ഇവര്‍ രണ്ടാഴ്ച മുമ്പ് അട്ടപ്പാടി യിലെത്തിയിരുന്നു.ആദ്യ ലോഡ് ഈ വെള്ളിയാഴ്ച പുറപ്പെടുമെന്ന് അസി.ഡയറക്ടര്‍ പറഞ്ഞു.
ട്രൈബല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കാട്ടാന ശല്ല്യം രൂക്ഷമാണ്.കൃഷിയും നശിപ്പിക്കുന്നു.തോട്ടങ്ങളില്‍ ചക്കയും മാങ്ങയും പാകമാകുന്നതോടെ പൊതുവേ ശല്ല്യം രൂക്ഷമാവുക പ തിവാണ്.കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ കര്‍ഷകര്‍ തോട്ടങ്ങ ളില്‍ നിന്നും പ്ലാവുകള്‍ മുറിച്ച് കളയാറുണ്ട്.ഇതെല്ലാം കണക്കിലെ ടുത്താണ് കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ചക്കയും മാങ്ങയും ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കാന്‍ തീ രുമാനമെടുത്തത്.അതേ സമയം കാട്ടാനയെ അകറ്റാന്‍ ചക്ക മുഴു വന്‍ കൃഷി വകുപ്പിന് നല്‍കിയാല്‍ അട്ടപ്പാടിക്കാര്‍ക്ക് ചക്ക വേണ മെങ്കില്‍ ചുരമിറങ്ങേണ്ടി വരാനും സാധ്യതയുണ്ട്.