അലനല്ലൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപ കനാ യ റോബര്‍ട്ട് ബേഡന്റെയും ഭാര്യ ലേഡി ഒലേവനിന്റേയും സ്മരണകള്‍ പുതുക്കി എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ് കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിചിന്തന ദിനം ആചരി ച്ചു.അനുസ്മരണ സമ്മേളനം അലനല്ലൂര്‍ പഞ്ചായത്ത് അംഗം അക്ബ റലിപാറോക്കോട്ട് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ കെ.ശിവദാസന്‍, പ്രധാനാധ്യാപകന്‍ സി.സക്കീര്‍ഹുസൈന്‍, ഹരിദാസ്.ബി.ബി, സ്‌കൗ ട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാ ര്‍,ബഷീര്‍ ചാലിയന്‍,മുഹമ്മദ് അഷ്‌റഫ്.സി,ട്രൂപ്പ് ലീഡര്‍ അന്‍ഷി ദ്.പി,കമ്പനി ലീഡര്‍ ഷംന.ഒ.കെ,നവീന്‍ കേശവ്,ഗോപിക. പി എ ന്നിവര്‍ സംസാരിച്ചുപരിചിന്തന ദിനാചരണത്തോടനുബന്ധിച്ച് സൈക്കിള്‍ സവാരി പ്രോത്സാഹനം,പോസ്റ്റര്‍ രചന, ചിത്രരചന, സൈക്കിള്‍ ഹൈക്ക്,ക്വിസ് മത്സരം,സെല്‍ഫി വിത്ത് ബിപി എ്ന്നിവ നടത്തി.പട്രോള്‍ ലീഡര്‍മാരായ ദാനിഷ് കെ , അന്‍ഷാന്‍. പി , ഹനീന .പി അഞ്ജന ശ്രീ ,എന്നിവര്‍ നേതൃത്വം നല്‍കി.