മണ്ണാര്‍ക്കാട്:പുതിയ ഗതാഗതപരിഷ്‌കാരം വന്നതോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത കുരുക്കിന് തെല്ല് അയവു വന്നെങ്കിലും നഗരാ തിര്‍ത്തിയില്‍ കല്ലടി കോളേജ് പരിസരത്ത് പെരുംകുരുക്ക്. യാത്ര ക്കാര്‍ വലയുന്നു.രാവിലേയും വൈകീട്ട് സ്‌കൂള്‍ കോളേജ് വിടുന്ന സമയങ്ങളിലുമാണ് മണിക്കൂറുകളോളം രൂക്ഷമായ ഗതാഗത തട സ്സം നേരിടുന്നത്.ദേശീയപാത നവീകരിക്കുന്നതിനായി കോളേജി ന്റെ ഭാഗത്ത് പകുതി റോഡ് പൊളിച്ചിട്ടത് ഇനിയും നന്നാക്കാത്ത താണ് ഇതിന്റെ കാരണം.
റോഡ് പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഇവിടെ ഒരു വരിയി ലാണ് വാഹനങ്ങള്‍ തിക്കി തിരക്കി കടന്നു പോകുന്നത്.കേളേജിന് മുന്നില്‍ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആളുകളെ കയറ്റാനായി ബസ് നിര്‍ത്തിയാല്‍ പിറകിലുള്ള വാഹനങ്ങള്‍ക്കും നിര്‍ത്തേണ്ടി വരുന്നു.പൊരി വെയിലത്ത് കോളേജ് പരിസരമൊന്ന് കടന്നു കിട്ടാന്‍ യാത്രക്കാര്‍ പാടുപെടുകയാണ്.ഗതാഗതം നിയന്ത്രി ക്കാനെത്തുന്ന പൊലീസും വലയുന്നു.ചൊവ്വാഴ്ച വൈകീട്ട് മണിക്കൂ റുകളോളമാണ് വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെട്ടത്.യാത്രക്കാരും വഴിയില്‍ കുടുങ്ങി.
പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പയ്യനെടം ഭാഗത്ത് നിന്നും മണ്ണാര്‍ ക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമെല്ലാം തടസ്സം നീങ്ങി മുന്നോട്ട് പോകാന്‍ ഏറെ നേരം കാത്ത് കിടക്കേണ്ടി വരികയാണ്.പലപ്പോഴും വാഹനനിര കുമരം പുത്തൂര്‍ ഭാഗത്തേക്ക് ചുങ്കം വരെയും എതിര്‍ ദിശയില്‍ കുന്തിപ്പുഴ വരേയും നീളാറുണ്ട്.രാവിലെ സമയങ്ങളിലെ ഗതാഗത കുരുക്ക് ആളുകള്‍ക്ക് കൃത്യസമയത്ത് ജോലിക്ക് ഹാജരാകാന്‍ കഴിയാതെ വരുന്നു.വൈകുന്നേരങ്ങളില്‍ ഓഫീസ് വിട്ട് വീട്ടിലെത്താനും സമയം വൈകുന്നതും ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
നഗരത്തില്‍ കോടതിപ്പടി കഴിഞ്ഞാല്‍ ഗതാഗത കുരുക്കിന്റെ കേ ന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.മണ്ണാര്‍ക്കാട് എംഇഎസ് ഹ യര്‍ സെക്കണ്ടറി സ്‌കൂള്‍,കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍, എംഇ എസ് കല്ലടി കോളേജ് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ഭാഗത്തുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പഴയപോലെ തുറ ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ അയ്യായിരത്തിലധികം വി ദ്യാ ര്‍ത്ഥികളാണ് എത്തുന്നത്.കുരുക്കില്‍ വിദ്യാര്‍ത്ഥികളും വ്യാപാരി കളും നാട്ടുകാരുമെല്ലാം വീര്‍പ്പുമുട്ടുകയാണ്.ഏപ്രില്‍ മാസ ത്തോടെ നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണം പൂര്‍ത്തിയാക്കാനാ ണ് തീരുമാനിച്ചിട്ടുള്ളത്.എത്രയും പെട്ടെന്ന് കോളേജ് ഭാഗത്ത് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുക മാത്രമാണ് ഗതാഗത കുരുക്ക് ഒഴിവാ ക്കാനുള്ള ഏക പോംവഴി.