മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള റവന്യു അ വാര്‍ഡ് പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിക്ക്.ഫെബ്രുവരി 24 ന് വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ റവ ന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാ ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് കൈമാറും. മിക ച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്കാരം കഴിഞ്ഞ മാസം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചി രുന്നു.ഇതിന് പിന്നാലെയാണ് മികവിനുള്ള സംസ്ഥാന പുരസ്കാര വും തേടിയെത്തിയിരിക്കുന്നത്.ഐ.എ.എസ് 2013 ബാച്ചായ ജില്ല കലക്ടര്‍ മൃണ്മയി ജോഷി 2021 ജനുവരി 21 നാണ് കേരളത്തിലെ ഏറ്റ വും വലിയ ജില്ലയുടെ കലക്ടറായി ചുമതലയേറ്റത്.
പൊതു തെരഞ്ഞെടുപ്പിന് മുന്ന് ജില്ലാ കലക്ടറായി ചുമതലയേറ്റ മൃ ണ്മയി ജോഷി മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലും പിന്നിലല്ല ജില്ല. മല മ്പുഴ ചെറാട് മലമടക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായി ഔദ്യോഗിക പദവിയുടെ താരപരിവേഷം ഒട്ടുമില്ലാതെ രാപ്പകല്‍ വ്യത്യാസമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുമുണ്ടായിരുന്നു.അപകടത്തെ കുറിച്ച് അറിഞ്ഞ നിമിഷം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പു കളുമായി നിരന്തരം ബന്ധപ്പെടുകയും ബാബുവിന്റെ സുരക്ഷ യുറപ്പുവരുത്താനായി ദൗത്യ സംഘങ്ങളേയും ശ്രമങ്ങളേയും ഏകോ പിപ്പിച്ച് മലയുടെ അടിവാരത്തില്‍ തന്നെ വിശ്രമമില്ലാതെ കര്‍മ്മ നിരതയായിരുന്നു പാലക്കാടിന്റെ അഭിമാന ജില്ല കലക്ടര്‍.കേന്ദ്ര പുരസ്കാരം ലഭിച്ച് ഒരു മാസം തികയും മുന്നേ മികവിനുള്ള സം സ്ഥാന പുരസ്കാരവുമെത്തിയത് ജില്ലയ്ക്കും ഇരട്ടി മധുരമാവു കയാണ്.