മണ്ണാര്‍ക്കാട്: റവന്യൂ വകുപ്പില്‍നിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്‌സ് രജിസ്റ്റര്‍,സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകര്‍പ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്നുള്ള എന്‍കംബ്രന്‍സ് സര്‍ട്ടി ഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളില്‍ നി ന്നുള്ള വിവിധ രേഖകള്‍, പി.എസ്.സി. ഒ.എം.ആര്‍. ഷീറ്റിന്റെ പക ര്‍പ്പ്, സര്‍വകലാശാല ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ തുടങ്ങി സര്‍ക്കാരില്‍നിന്നു വിതരണം ചെയ്യുന്ന വിവിധ ഇനം രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ നിശ്ച യിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ വെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച ഹൈ ക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം.