പാലക്കാട് :വിദേശഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും മലയാളം മറന്ന് പോകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാ ണ് നാം കടന്നുപോകുന്നതെന്നും അതില്ലാതാക്കി മാതൃഭാഷയെ ചേ ര്‍ത്തുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് ജില്ലാ ഇന്‍ഫര്‍മേ ഷന്‍ ഓഫീസര്‍ പ്രീയ.കെ.ഉണ്ണികൃഷ്ണന്‍ ജില്ലാ രജിസ്‌ട്രേഷന്‍ വകുപ്പി ന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച് ലോക മാതൃഭാഷ ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വിദേശരാജ്യങ്ങള്‍ അവരുടെ ഭാഷയെ കൃത്യമായി പരിപോഷിപ്പിക്കുമ്പോള്‍ മക്കള്‍ക്ക് മലയാളം അറിയില്ലെന്ന് പറയുന്നത് അഭിമാനമായി കാണുന്ന രക്ഷിതാക്കള്‍ ഇവിടെയുണ്ട്.ആഗോളീകരണത്തിന്റെ ഭാഗമായി ജീവിക്കുമ്പോള്‍ നമ്മുടെ മാതൃഭാഷയ്ക്ക് മൂല്യശോഷണം സംഭവിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് നാം വ്യതിചലിക്കണം.ഭരണഭാഷ മാതൃഭാഷയായ തോടെ ഉദ്യോഗസ്ഥര്‍ക്ക് ധാരാളം സംഭാവന പ്രസ്തുത മേഖലയില്‍ നല്‍കാനാകുമെന്നും ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനുള്ള അവസരം ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭാഷ തന്നെ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സാഹി ത്യകാരനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ
മുണ്ടൂര്‍ സേതുമാധവന്‍ പ്രഭാഷണം നടത്തി.നമ്മുടെ ചുറ്റുപാടില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്നാണ് ഏതൊരു ഭാഷയും രൂപം കൊള്ളുന്നത്.ഇന്ന് ലോകം മുഴുവന്‍ ഒരു ഭാഷയിലേക്ക് അല്ലെങ്കില്‍ ഭാഷയില്ലായ്മയിലേക്ക് ചുവടുമാറിയിരിക്കുന്നു.അത് ഡിജിറ്റല്‍ ലോകത്തിന്റേതാണ്. സ്ഥായിയായി ഒരു മനുഷ്യന് ലഭിക്കേണ്ട മനോഭാവങ്ങള്‍ നഷ്ടമാകുന്നതിന് ഇത്തരം ഭാഷയില്ലായ്മകള്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ടി.ജോണ്‍സണ്‍ അധ്യക്ഷനായി.ജൂനിയര്‍ സൂപ്രണ്ട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍ ) ഓഫീസ് വി.സരസ്വതി, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍ )ഇന്‍ ചാര്‍ജ് കെ.സുധീര്‍, തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ചിട്ടി ഓഡിറ്റര്‍ എം. ജ്യോതികുമാര്‍ എന്നിവര്‍ പങ്കെ ടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന പ്രശ്‌നോത്തരിയില്‍ ആലത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനി.ക്ലര്‍ക്ക് ശ്യാം ചന്ദ്രന്‍ ഒന്നാം സ്ഥാനം നേടി. അഗളി, സബ് രജിസ്ട്രാര്‍ ഓഫീസ് പി.ടി.എസ് അശോകന്‍, പട്ടാമ്പി സബ് രജിസ്ട്രാര്‍ ഓഫീസ് ക്ലര്‍ക്ക് അനന്തു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയി കള്‍ക്ക് മുണ്ടൂര്‍ സേതുമാധവന്‍ സമ്മാനം വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!