മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മധു മരിച്ചിട്ട് ഇന്നേക്ക് നാലു വര്‍ഷം പൂര്‍ത്തിയാകുന്നു.വയറിന്റെ കത്തലടക്കാന്‍ കാടുകയറിയ മധു വിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 2017ലെഇതു പോലൊരു ഫെബ്രു വരി 22നായിരുന്നു.ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ച ദിവ സം.മനുഷ്യമന:സാക്ഷിയെ പിടിച്ചു കുലുക്കിയ മധുവിന്റെ മരണം പിന്നീട് വലിയ ചര്‍ച്ചയായി.ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ഇരുപത്തേഴുകാരനായ മധു കുറുക്കത്തിക്കല്ലുകാരനായിരുന്നു എ ങ്കിലും അച്ഛന്റെ ഊരായ ചിണ്ടക്കിയിലായിരുന്നു താമസം. നൂറ്റെ ഴുപതോളം കുടുംബങ്ങളാണ് ആ ഊരില്‍ ഉണ്ടായിരുന്നത്. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസില്‍ വെച്ച് പഠിപ്പുനിര്‍ത്തിയ മധു ഐടി ഡിപി യുടെ കാര്‍പെന്ററി പരിശീലനം നേടിയിരുന്നു. ട്രെയിനി ങ്ങിനു ശേഷം ആലപ്പുഴയ്ക്ക് ജോലിതേടിപ്പോയ മധുവിന് അവിടെ നടന്ന ഒരു ലഹളയില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നു.ആ സംഭവത്തി ന് ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുന്ന മധുവിനെ യാണ് നാട്ടുകാ ര്‍ക്ക് കണ്ടുപരിചയം.ഇടക്ക് പൊലീസ് പിടിയിലാവുകയും, മാനസി കരോഗമുണ്ട് എന്നു മനസ്സിലാവുകയും ഒക്കെ ചെയ്തു. കാടും മലയും കേറിയിറങ്ങി അലഞ്ഞുനടന്ന മധു മലമുകളിലെ ഒരു ഗുഹയില്‍ താമസമാക്കി.വല്ലാതെ വിശക്കുമ്പോള്‍ മാത്രം ഒന്ന് താഴെ ഗ്രാമത്തി ലേക്കെത്തും. അവിടെ നിന്ന് വല്ലതുമൊക്കെ വാ ങ്ങിത്തിന്ന് വിശപ്പു മാറ്റി വീണ്ടും മലകയറും. മലയിറങ്ങി മുക്കാലി ഗ്രാമത്തില്‍ വന്ന് തിന്നാന്‍ വല്ലതുമൊക്കെ ഒപ്പിച്ച് തിരികെപ്പോവു കയായിരുന്നു മധുവിന്റെ പതിവ്.
സംഭവം നടന്ന ദിവസം മധു മലമുകളിലെ ഗുഹയിലുണ്ടെന്ന് കേട്ട റിഞ്ഞാണ് അക്രമിസംഘം അവിടേക്ക് അന്വേഷിച്ച് ചെന്നത്. അവി ടെ നിന്ന് ഒരു ചെറിയ സഞ്ചിയില്‍ അരിയും മുളകുപൊടിയും മറ്റും ‘തൊണ്ടിമുതലായി’ കണ്ടെടുക്കുകയുമുണ്ടായി. അവിടെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിച്ചും ഫോട്ടോ എടുത്തുമൊക്കെയാണ് മധുവിനെ താ ഴേക്ക് മുക്കാലി അങ്ങാടിയിലേക്ക് കൊണ്ടുവരുന്നത്. അവിടെ വെ ച്ചും തുടര്‍ച്ചയായ മര്‍ദനത്തിന് മധു വിധേയനായി. ഒടുവില്‍ പരിസ രവാസികളില്‍ ആരോ വിളിച്ചു പൊലീസില്‍ അറിയിച്ച ശേഷമാണ് നാട്ടുകാരില്‍ നിന്ന് രക്ഷപ്പെടുത്തി മധുവിനെ അഗളിയിലെ കമ്യൂ ണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി പൊലീസ് ജീപ്പില്‍ കൊണ്ടു പോകുന്നത്. പോകും വഴി താവളത്തുവെച്ച് മധു ഛര്‍ദിച്ചു. പൊലീസ് വെള്ളം കൊടുത്തത് വാങ്ങിക്കുടിച്ചു. അഗളി സിഎച്ച്‌സി യില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അടു ത്ത ദിവസമാണ് ഊരുകളിലെ ഗോത്രവര്‍ഗക്കാര്‍ വിവരമറിഞ്ഞ് പ്രതിഷേധവുമായി സംഘടിച്ചെത്തുന്നത്. അവരുടെ സമരങ്ങള്‍ക്ക് ശേഷമാണ് മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുന്നത്. ആള്‍ക്കൂട്ട ത്തിന്റെ മര്‍ദനമേറ്റ് മധു മരിച്ചെന്നാണ് കേസ്.സംഭവത്തില്‍ പ്രദേ ശവാസികളായ 16 പേരാണ് പ്രതികള്‍.
കേസ് ഇപ്പോള്‍ വിചാരണയുടെ വക്കിലെത്തി നില്‍ക്കുന്നു.മധു കൊലക്കേസിന്റെ ഏറെ വൈകിയ വിചാരണ മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടികവര്‍ഗ കോടതിയില്‍ ഉടന്‍ തുടങ്ങുമെന്ന ആശ്വാസത്തി ലാണ് മധുവിന്റെ കുടുംബം.കുടുംബത്തിന്റേയും ആദിവാസി സം ഘടനകളുടേയും താല്‍പ്പര്യം കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ നി യോഗിച്ച പ്രത്യേക പ്രോസിക്യൂട്ടര്‍ കേസില്‍ കോടതിയില്‍ ഹാജരാ യി.ദീര്‍ഘനാള്‍ പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്ന് വിവാദമായിരുന്നു. വൈകിയാണെങ്കിലും നീതി പുലരുമെന്ന പ്രതീക്ഷയിലാണ് മധുവി ന്റെ കുടുംബം.