അലനല്ലൂര്‍: വേനല്‍ ശക്തമായതോടെ വെള്ളിയാര്‍ പുഴയില്‍ മുറിയ ക്കണ്ണി ആനക്കല്ല് പാലത്തിന് സമീപം നാട്ടുകാര്‍ ചേര്‍ന്ന് താത്കാലി ക തടയണ നിര്‍മിച്ചു.ഇതോടെ ഈ ഭാഗത്ത് പുഴ ജലസമൃദ്ധമായി. പു ഴയ്ക്ക് കുറുകെ നിശ്ചിത ഉയരത്തില്‍ മണ ലിട്ട് അതിന് മുകളില്‍ ടാ ര്‍പോളിന്‍ വിരിച്ചാണ് തടയണയൊരുക്കിയത്.ജെസിബി ഉപയോഗി ച്ചായിരുന്നു പ്രവൃത്തികള്‍.
വേനലെത്തും മുന്നേ വെള്ളിയാറില്‍ നീരൊഴുക്ക് കുറഞ്ഞ് തുടങ്ങി യിരുന്നു.നന്നേ ശോഷിച്ചാണ് വെള്ളിയാറിന്റെ ഒഴുക്ക്.പുഴ വറ്റിയ ത് മുറിയക്കണ്ണിയില്‍ പുഴ തീരഭാഗങ്ങളിലെ കിണറുകളിലും ജല നി രപ്പ് താഴാന്‍ ഇടയാക്കിയിരുന്നു.ഇതേ തുടര്‍ന്നാണ് താത്കാലിക തട യണ നിര്‍മിക്കാനായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.കഴിഞ്ഞ വര്‍ ഷം ജനുവരി അവസാനത്തോടെ ഇവിടെ താത്കാലിക തടയണ നിര്‍മിച്ചിരുന്നു.
വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് കാലങ്ങളാ യി നാട്ടുകാരുടെ നേതൃത്വത്തില്‍ മുറിയക്കണ്ണിയില്‍ പുഴയില്‍ ജലം സംരക്ഷിച്ച് നിര്‍ത്തുന്നതിനായി താത്കാലിക തടയണ നിര്‍മിക്കാ റുണ്ട്.നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തട യണ നിര്‍മിച്ചിരുന്നത്.ഇത് നിര്‍ത്തലാക്കിയതോടെ നാട്ടുകാര്‍ തന്നെ ഫണ്ട് കണ്ടെത്തിയാണ് വേനല്‍ക്കാലങ്ങളില്‍ താത്കാലിക തടയണ നിര്‍മിച്ച് വരുന്നത്.ഈ ഭാഗത്ത് സ്ഥിരം തടയണ വേണമെന്ന് ആവ ശ്യം കാലങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.എന്നാല്‍ വേണ്ട നട പടികള്‍ ഉണ്ടാകുന്നില്ല.
എടത്തനാട്ടുകര,തിരുവിഴാംകുന്ന് പ്രദേശങ്ങളില്‍ നിന്നടക്കം നിരവ ധി ആളുകള്‍ കുളിക്കാനും അലക്കാനുമായി ഇവിടേക്കെത്താറുണ്ട്. ഫാമിന് സമീപത്തും തടയണ നിര്‍മാണത്തിനുള്ള ആലോചനയിലാ ണ് നാട്ടുകാര്‍.വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍,സാമൂഹ്യ പ്രവര്‍ത്തക രായ കൂപ്പയില്‍ മണികണ്ഠന്‍,നിസാര്‍ കൈരളി എന്നിവര്‍ തടയണ നിര്‍മാണത്തിന് നേതൃത്വം നല്‍കി.മുറിയക്കണ്ണിയില്‍ സ്ഥിരം തടയ ണയ്ക്കായി പരിശ്രമം തുടരുമെന്ന് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ അറിയിച്ചു.