കോട്ടോപ്പാടം:ഹാര്‍ഡ് വെയര്‍ ഗോഡൗണിലെ ക്രെയിന്‍ സര്‍വീസ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി താഴെയിറങ്ങാനാകാ തെ പ്രയാസത്തിലായ മെക്കാനിക്കിനെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടു ത്തി.സംസ്ഥാന പാതയോരത്ത് വേങ്ങയ്ക്ക് സമീപം പ്ര വര്‍ത്തിക്കു ന്ന ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ബുധനാഴ്ച വൈകീട്ട് നാലരയോ ടെയായിരുന്നു സംഭവം.കോയമ്പത്തൂരില്‍ നിന്നും ക്രെ യിന്‍ സര്‍ വീസ് ചെയ്യാനെത്തിയ മെക്കാനിക്കാണ്‌ അപകടത്തിലാ യത്.സര്‍വീസ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മുപ്പതടി ഉയരത്തില്‍ നിന്നും താഴെയിറങ്ങാന്‍ കഴിയാതെ വരികയായിരു ന്നു.ഇതേ തുടര്‍ ന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയ ത്.വട്ടമ്പലത്ത് നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍ കുട്ടി,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഇന്‍ചാര്‍ജ് മുര ളീധരന്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ പ്രദീപ്,വിജിത്, രതീഷ്, പ്രശാ ന്ത്,ഷബീര്‍,ബിപിന്‍,രഞ്ജിത് എന്നിവരുടെ നേതൃത്വ ത്തിലാണ് ക്രെയിന് മുകളില്‍ നിന്നും മെക്കാനിക്കിനെ താഴെയി റക്കി വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലേത്തിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!