മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
അഗളി:അട്ടപ്പാടിയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാ രാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിന് സര്‍ ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച പ്രത്യേക അലവന്‍സ് പാരാമെഡിക്ക ല്‍ ജീവനക്കാര്‍ക്ക് നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷണം നട ത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ ക മ്മീഷന്‍.ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ച യ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.പൊതു പ്രവര്‍ത്തകനായ ഡി എച്ച് സുഭാഷ് ബാബു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2013 ഏപ്രില്‍ 25 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ മാണ് ജീവനക്കാരെ അട്ടപ്പാടിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഡിഫിക്കല്‍റ്റ് ഏരിയ അലവന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. ഡോക്ട ര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപയും മറ്റ് ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ അലവന്‍സും നല്‍കാനാ ണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തി റങ്ങി.അട്ടപ്പാടിയിലെ പാരാമെഡിക്കല്‍ ജീവനക്കാരില്‍ അധിക വും പട്ടികവര്‍ഗ്ഗത്തിലുള്ളവരാണ്.അലവന്‍സ് ലഭിക്കാത്തതിനാല്‍ പലരും ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണുള്ളത്. അട്ടപ്പാ ടിയിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് 2013 മുതലുള്ള ഡിഫി ക്കല്‍റ്റ് ഏരിയ അലവന്‍സ് നല്‍കണമെന്നാണ് ആവശ്യം.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് 18 ന്
പാലക്കാട് :- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഫെബ്രുവരി 18 ന് രാവിലെ 10.30 ന് പാല ക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറി യിച്ചു.