അലനല്ലൂര്‍: കൂലി കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടും ബജ റ്റിലെ കേന്ദ്ര അവഗണനയ്ക്കുമെതിരെ എടത്തനാട്ടുകരയിലെ വി വിധയിടങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു.
കു ഞ്ഞുകുളത്ത് നടന്ന പ്രതിഷേധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ എടത്തനാട്ടുകര മേഖല സെക്രട്ടറി പ്രജീഷ് പൂളക്കല്‍ ഉദ്ഘാടനം ചെയ്തു.
വിവിധ ഇടങ്ങളില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഷമീര്‍ ബാബു പുത്തംകോട്ട്,ഉസ്മാന്‍ വി ടി,അക്ബര്‍ പാറോക്കോട്ട്,യഹിയ,സവിത നാലുകണ്ടം,നൈസി ബെന്നി,നളിനി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
ജാതിപ്പേരിലുള്ള കൂലി വിവേചനം അവസാനിപ്പിക്കുക,കൂലി വര്‍ ധിപ്പിക്കുക,തൊഴില്‍ദിനങ്ങള്‍ 200 ആക്കുക,കൂലി കുടിശ്ശിക ഉടന്‍ നല്‍കുക,തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം അവസാ നിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.