മണ്ണാര്‍ക്കാട്:കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനം സമര്‍പ്പിച്ച ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ജില്ലയില്‍ അതി രൂക്ഷമായ കാട്ടുപന്നി ശല്ല്യം നേരിടുന്ന പല വില്ലേജുകളും ഒഴിവാക്കിയതിനെതിരെ മലയോര മേ ഖലയില്‍ പ്രതിഷേധമുയരുന്നു.ജില്ലയില്‍ കാട്ടുപന്നി ശല്ല്യമുള്ള 28 ഹോട്ട് സ്‌പോട്ടുകളാണ് പുതിയ പട്ടികയില്‍ ഉള്ളത്.മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം, തെ ങ്കര,അലനല്ലൂര്‍,കോട്ടോപ്പാടം വില്ലേജു കളും അട്ടപ്പാടി താലൂക്കില്‍ കള്ളമല,പുതൂര്‍, അഗളി,കോട്ടത്തറ വി ല്ലേജുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.എന്നാല്‍ മണ്ണാര്‍ക്കാട് താലൂക്കി ലെ കരിമ്പ,കാരാകുര്‍ശ്ശി,തച്ചമ്പാറ,കുമരംപുത്തൂര്‍ പഞ്ചായത്തുക ളിലേയും മണ്ണാര്‍ക്കാട് നഗരസഭയിലേയും പല പ്രദേശങ്ങളും രൂക്ഷ മായ കാട്ടുപന്നി ശല്ല്യം നേരി ടുന്നുണ്ട്.രാവെന്നോ പകലെന്നോ വ്യ ത്യാസമില്ലാതെ കൃഷിയിടങ്ങളിലിറങ്ങി കാട്ടുപ ന്നികള്‍ നാശം വി തയ്ക്കുന്നത് പതിവാണ്.കര്‍ഷകര്‍ക്ക് പൊറുതിമുട്ടിയിരിക്കുകയാ ണ്.മാത്രമല്ല രാത്രികാലങ്ങളില്‍ വാഹന ഗതാഗതത്തിന് കാട്ടുപന്നി യുടെ സഞ്ചാരം വെല്ലുവിളിയാകുന്നുണ്ട്.
നിലവിലുള്ള പട്ടിക പൂര്‍ണമല്ലെന്നാണ് കര്‍ഷക അഭിപ്രായം. മണ്ണാര്‍ ക്കാട് താലൂക്കിന് പുറമേ പാലക്കാട്,ആലത്തൂര്‍,ചിറ്റൂര്‍,ഒറ്റപ്പാലം താ ലൂക്കുകളിലേയും പല വില്ലേജുകള്‍ ഒഴിവാക്കപ്പെട്ടതായും ആക്ഷേ പമുണ്ട്.ഒറ്റപ്പാലം നഗരസഫഭയിലടക്കം പട്ടണ പ്രദേശ ങ്ങള്‍ പോലും പട്ടികയിലുള്‍പ്പെട്ടപ്പോള്‍ ജില്ലയില്‍ തന്നെ അതിരൂക്ഷമായ പന്നിശ ല്ല്യമുള്ള വില്ലേജുകള്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയാ യി പ്രഖ്യാപിക്കുന്നതുമായി ബന്ധ പ്പെട്ട് കേരള സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തുടരുന്ന ഒളിച്ചുകളിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വില്ലേജ് ലിസ്റ്റ് എന്നും കേരള ഇന്‍ഡി പെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസേസിയേഷന്‍ (കിഫ) ജില്ലാ കമ്മിറ്റി ആ രോപിച്ചു. ജില്ല യില്‍ പന്നിശല്ല്യമുള്ള മുഴുവന്‍ വില്ലേജുകളും ഉള്‍പ്പെ ടുത്തി പുതുക്കിയ ലിസ്റ്റ് അടിയന്തരമായി കേന്ദ്രത്തിന് അയക്കണ മെന്നും കിഫ ആവശ്യപ്പെട്ടു.