അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്തെ ഇടമലയിലെ വിനോദ സ ഞ്ചാര സാധ്യത പരിശോധിക്കാനായി വിനോദ സഞ്ചാര വകുപ്പ് ഉ ദ്യോഗസ്ഥരെത്തി.ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ എസ്,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.സില്‍ ബര്‍ട്ട് ജോസ് എന്നിവരാണ് ഇടമലയില്‍ പ്രാഥമിക പരിശോധന നട ത്തിയത്.വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയും പ്രദേശവാസികളും പ്രദേശത്തെ വിനോദ സഞ്ചാര സാധ്യതകള്‍ ഉദ്യോഗസ്ഥരെ ധരി പ്പിച്ചു.ആദ്യഘട്ടത്തില്‍ സ്ഥലത്തിന്റെ സ്‌കെച്ച് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.ഇത് ലഭ്യമായ ശേഷം പരിശോധിച്ച് ആര്‍ക്കിടെക്ടിനെ സ്ഥലത്തെത്തിച്ച് വിശദമായ പഠനം നടത്താനാണ് അധികൃതരുടെ നീക്കം.
പശ്ചിമഘട്ട മലനിരകളുടെ താഴ് വാരത്ത് സൈലന്റ് വാലിയുടെ വനഭംഗിയില്‍ ഹൃദ്യമായ കാഴ്ചയൊരുക്കുന്ന പ്രദേശമാണ് ഇടമല. അലനല്ലൂര്‍ ഒന്നാം വാര്‍ഡ് ചളവയിലെ പിലാച്ചോലയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നടുവിലായി സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയ രത്തില്‍ 30 ഏക്കറോളം വിസ്തൃതിയിലാണ് ഇടമലയുടെ നില്‍പ്പ്. സാ ഹസിക മലകയറ്റത്തിനും സാധ്യതയേറെയാണ്.പ്രകൃതിരമണീയത ആവോളം ആസ്വദിക്കാമെന്നതിനാല്‍ നിരവധി പേര്‍ ഇവിടേക്കെ ത്താറുണ്ട്.
ഇടമലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യ വുണ്ട്.വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി ടൂറിസം വകുപ്പ് മന്ത്രിക്കും അലനല്ലൂര്‍ പഞ്ചായത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെ യര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കും ഇടമലയുടെ വിനോദ സഞ്ചാ ര സാധ്യത ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാ ണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.