മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ഉത്സവങ്ങള്‍ ആചാരപര മായ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷ തയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങ ള്‍ കര്‍ശനമായി പാലിച്ച് ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളും മാത്രമായി നടത്താമെന്ന് യോഗം തീരുമാനിച്ചത്. ഉത്സവം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ഉത്തരവുകള്‍ വരുന്നതുവരെ ജില്ല യില്‍ ഇനി നടക്കാനുള്ള ഉത്സവങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാ യിരിക്കും. കോവിഡ് മരണാനന്തര ധനസഹായങ്ങള്‍ക്ക് ലഭിച്ച 738 അപേക്ഷകളില്‍ ധനസഹായം അനുവദിച്ച് തീര്‍പ്പാക്കിയ നടപടിക ള്‍ക്ക് യോഗം സാധൂകരണം നല്‍കി.