മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന കാട്ടുപന്നി ശ ല്യം സംബന്ധിച്ച പ്രശ്‌നത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്ര കാരം ‘ഹോട്ട് സ്‌പോട്ട്’ ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലി സ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നേരത്തെ കൂടുതല്‍ വില്ലേജുകളുടെ ലി സ്റ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 406 വില്ലേജുകളാണ് ‘ഹോട്ട് സ്‌പോട്ട്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.വീണ്ടും ഈ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി സമ്മര്‍ദ്ദം ചെലുത്തുന്ന തിനായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ കത്തയച്ചിട്ടുണ്ട്.കൃഷിയും കാര്‍ഷി ക വിളകളും നശിപ്പിക്കുകയും കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് തന്നെ സാധിക്കുന്ന വിധത്തില്‍ കാട്ടുപന്നികളെ വന്യ മൃഗ സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവി യായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നാ വശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ പല തവണ കത്തയക്കുകയും കഴിഞ്ഞ നവംബറില്‍ വനം വകുപ്പുമന്ത്രി കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയെ നേരില്‍ കണ്ട് ഈ പ്രശ്‌ന ത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!